എകരൂൽ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇയ്യാട് മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ഉണ്ണികുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രതീഷ് ഇയ്യാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, ഷബ്‌ന ആറങ്ങാട്ട്, അതുൽ പുറക്കാട്, ഗഫൂര്‍ ഇയ്യാട്, ശ്രീജ ചേലത്തൂർ, കെ.പി. ഷൈനി, ബഗീഷ് ലാല്‍ കരുമല, സാദിഖ്, ടി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.