കൊടുവള്ളി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. ആഴ്ചയിൽ വെള്ളി, ശനി ദിവസങ്ങളിൽ ജെൻഡർ റിസോഴ്സ് സെന്ററിൽ കമ്യൂണിറ്റി കൗൺസിലറുടെ സേവനം ലഭ്യമാണ്. ചൈൽഡ് കൗൺസലിങ്, ഫാമിലി കൗൺസലിങ്, പ്രീമാരിറ്റൽ കൗൺസലിങ്, കുട്ടികളുടെ പഠനവൈകല്യം തിരിച്ചറിയൽ, കാളിങ് ബെൽ സംവിധാനം (വീട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന വയോജനങ്ങൾക്ക് മാനസിക പിന്തുണ നൽകൽ ) ബോധവത്കരണ ക്ലാസുകൾ എന്നിവ ജെൻഡർ റിസോഴ്സ് സെന്റർ മുഖേന ലഭ്യമാക്കും. ജില്ല മിഷൻ ഡി.പി.എം. പ്രിയ മുഖ്യാതിഥിയായി. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ബുഷ്‌റ റഷീദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല ഇസ്മായിൽ, സി.ഡി.എസ് മെംബർമാർ, സി.ഒ. സീമ, അക്കൗണ്ടന്റ് ഹിമ എന്നിവർ പങ്കെടുത്തു. പി.സി. വിമല സ്വാഗതവും കമ്യൂണിറ്റി കൗൺസിലർ ധന്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.