കോൺഗ്രസ് റോഡ് ഉപരോധിച്ചു

മാഹി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികളിലും കോൺഗ്രസ് ദേശീയ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അപഹാസ്യരാക്കുന്നതിലും പ്രതിഷേധിച്ച് മാഹിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്തിനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാഹി സൻെറ് തെരേസ ദേവാലയത്തിനടുത്ത് ദേശീയപാതയിലാണ് ഉപരോധം നടത്തിയത്. അഡ്വ. എം.ഡി. തോമസിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. പി.പി. വിനോദൻ, ഐ. അരവിന്ദൻ, പി.പി. ആശാലത, കെ. ഹരീന്ദ്രൻ, അജയൻ പൂഴിയിൽ എന്നിവർ സംസാരിച്ചു. കാഞ്ചന നാണു, കെ. സുരേഷ്, മുനവർ, കെ.കെ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. caption: മാഹിയിൽ കോൺഗ്രസ് റോഡ് ഉപരോധം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.