നടുവണ്ണൂർ: എസ്.എം.എ രോഗം ബാധിച്ച ഇവാന് സഹായഹസ്തവുമായി നടുവണ്ണൂരിലെ ഓട്ടോ ടാക്സി തൊഴിലാളികൾ. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ (സി.ഐ.ടി.യു) നടുവണ്ണൂർ സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവാൻ ചികിത്സസഹായത്തിലേക്ക് ഒരു ദിവസം ഓട്ടോ സർവിസ് നടത്തി കിട്ടിയ തുക കൈമാറിയത്. 1,02,361 രൂപ സമാഹരിച്ചു. നടുവണ്ണൂർ ടൗണിൽ നടന്ന ചടങ്ങിൽ ലൈറ്റ് മോട്ടോർ സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.കെ. സോമൻ മോട്ടോർ തൊഴിലാളികളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. സെക്ഷൻ പ്രസിഡന്റ് എൻ. ഷിബീഷ് അധ്യക്ഷത വഹിച്ചു. ബാലൻ മക്കാട്ട്, സി.കെ. ഷിജു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. പി ബിജേഷ് സ്വാഗതം പറഞ്ഞു. ......... NVR 1: ഇവാൻ ചികിത്സ സഹായത്തിലേക്ക് ഓട്ടോ തൊഴിലാളികൾ സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് അംഗം സി.കെ സോമൻ മോട്ടോർ തൊഴിലാളികളിൽനിന്ന് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.