ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് പ്രൈമറി സ്കൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം. ബാലരാമൻ അധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. ഡോ. അശോകൻ നൊച്ചാട്, മിത്തു തിമോത്തി എന്നിവർ ക്ലാസെടുത്തു. വായന മാസാചരണ പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള ഉപഹാരങ്ങൾ കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി.സുധ വിതരണം ചെയ്തു. കെ. ബീന, കെ.കെ. സത്യൻ, കെ.ടി. സുകുമാരൻ, ബാലുശ്ശേരി എ.ഇ.ഒ. എം. ശ്യാംജിത്ത്, സുജാത നമ്പൂതിരി, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പടം .ULY.555. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.