കണ്ണൂർ: കേരളത്തെ കടക്കെണിയിൽപെടുത്താതെ യാത്ര മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചതിനാലും കെ-റെയിൽ സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാലും മുഖ്യമന്ത്രി പദ്ധതി ഉപേക്ഷിക്കാൻ തയാറാകണമെന്ന് മാടായിപ്പാറ സംരക്ഷണസമിതി നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനം പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് സമൂഹ നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു. ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ചന്ദ്രാംഗദൻ, സി. നാരായണൻ, രാമചന്ദ്രൻ പട്ടേരി, എ.പി. ബദറുദ്ദീൻ, കെ. കുമാരൻ, വി.പി. മുഹമ്മദലി, കെ.പി. രവീന്ദ്രൻ, വി.വി. ചന്ദ്രൻ, പി. ശേഖരൻ, ബാബുരാജ് അടുത്തില, മാടൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.