പ്രതി​ഷേധ ധർണ

കോഴിക്കോട്: സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി റീജനല്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിനോദന്‍ ചെറിയാലത്ത്, എ. ആശ, ഇ. സുനില്‍കുമാര്‍, വി.പി. രവീന്ദ്രന്‍, ബി.എന്‍. പ്രജീഷ് കുമാര്‍, ട്രഷറര്‍ ടി.പി. അഖില്‍, കെ. ഷഗീല എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടി കോഴിക്കോട്: വായനച്ചങ്ങാത്തം പദ്ധതിയുടെ ജില്ല റിസോഴ്സ്​ ഗ്രൂപ് ദ്വിദിന പരിശീലന പരിപാടി എഴുത്തുകാരൻ പി.കെ. പാറക്കടവ് ഉദ്​ഘാടനം ചെയ്തു. ഡോ. എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ജയശ്രീ ആനന്ദ്, ഷൈനി ജോസഫ്, സജീഷ് നാരായൺ, വി. ഹരീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.