സ്വകാര്യവത്കരണ വിരുദ്ധ കൺവെൻഷൻ

കോഴിക്കോട്​: തപാൽ സ്വകാര്യവത്കരണ നടപടികൾ ഉപേക്ഷിക്കുക, ആർ.എം.എസ്​ ഓഫിസുകളും സെക്ഷനുകളും നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി ഇരുപതിന ആവശ്യങ്ങളുന്നയിച്ച്​ ആഗസ്റ്റ് പത്തിന് നടക്കുന്ന പണിമുടക്കിന്റെ പ്രചാരണാർഥം തപാൽ സംയുക്ത സമരസമിതി കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ സ്വകാര്യവത്കരണ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. രാജീവ്‌ കെ. അധ്യക്ഷത വഹിച്ചു. കെ.എസ്. ഷിഗിൻ സ്വാഗതവും എം. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.