ഡി.വൈ.എഫ്.ഐ മേഖല ജാഥക്ക് സ്വീകരണം

കോഴിക്കോട്​: ഫ്രീഡം സ്ട്രീറ്റിന്‍റെ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന വടക്കൻ മേഖല ജാഥക്ക് കോഴിക്കോട്‌ മുതലക്കുളത്ത്​ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ കെ. ദാമോദരൻ ജാഥ ലീഡറെ ഹാരമണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ടി.പി. ദാസൻ, കെ. രതീഷ്‌, ബാബു പറശ്ശേരി, പി. നിഖിൽ എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്‌.ഐ ടൗൺ ബ്ലോക്ക്‌ പ്രസിഡന്‍റ്​ സിനാൻ ഉമ്മർ അധ്യക്ഷത വഹിച്ചു. ആർ. ഷാജി സ്വാഗതവും പി. വൈശാഖ്‌ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.