മുക്കം: വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുസ്‍ലിം ലീഗ്, ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫ്. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം, മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് ജില്ല കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയുടെ പ്രചാരണാർഥം സംഘടിപ്പിച്ച വടക്കൻമേഖല ജാഥക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. വസീഫ് നയിക്കുന്ന ജാഥക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ മുക്കത്ത് ഒരുക്കിയത്. 10.30ന് എത്തേണ്ട ജാഥ ഒരുമണിയോടെയാണ് എത്തിയത്. അഭിലാഷ് ജങ്ഷനിൽനിന്ന് നാടൻ കലാരൂപങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരണകേന്ദ്രമായ മുക്കം ബസ് സ്റ്റാൻഡിലേക്ക് ആനയിച്ചത്. ജാഥാംഗങ്ങളെ വർഗ-ബഹുജന സംഘടനാ പ്രതിനിധികൾ ഹാരാർപ്പണം നടത്തി. സംഘാടകസമിതി ചെയർമാൻ കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ അരുൺ ബാബു, ലിന്റോ ജോസഫ് എം.എൽ.എ, ആർ. രാഹുൽ, എം. വിജിൻ എം.എൽ.എ, ദിപു പ്രേംനാഥ്, എം.വി. ശിവ, വി.എൻ. സുകുമാരൻ, ജോർജ് എം. തോമസ്, ടി. വിശ്വനാഥൻ, നാസർ കൊളായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.