താമരശ്ശേരി: സംസ്ഥാനസര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ല ശിശുസംരക്ഷണ യൂനിറ്റ് കോഴിക്കോട്, സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്മെന്റ് താമരശ്ശേരി (സി.ഒ.ഡി) എന്നിവയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളില്‍നിന്ന് . സര്‍ക്കാര്‍ അംഗീകൃത യൂനിവേഴ്‌സിറ്റികളില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള (എം.എസ്.ഡബ്ല്യൂ) ഉദ്യോഗാർഥികള്‍ വിശദമായ ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 10ന് വൈകീട്ട് അഞ്ചുവരെയാണ്. ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം നടത്തുന്നത്. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്ന് സി.ഒ.ഡി ഡയറക്ടര്‍ അറിയിച്ചു. മെയില്‍ ഐഡി: codtmsy@gmail.com ഫോണ്‍: 8156833189, 0495 2223022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.