നിടുംപൊയിൽ ചുരത്തിൽ ഉരുൾപൊട്ടൽ

കണ്ണൂർ: അന്തർ സംസ്ഥാന പാതയായ നിടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ സെമിനാരി വില്ലക്ക്​ സമീപം വൻ ഉരുൾപൊട്ടൽ. പാറക്കല്ലുകളും വൻമരങ്ങളും ​റോഡിലേക്ക്​ പതിച്ചു. സംഭവസമയത്ത്​ ഈ ഭാഗത്ത്​ റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണൂരിൽനിന്ന്​ വയനാട്ടിലേക്ക്​ പോകുന്നവരുടെ പ്രധാന ആശ്രയമായ നിടുംപൊയിൽ ചുരം പാത തിരക്കേറിയ റോഡാണ്​. ​​ ചുരം റോഡിൽ ഒരു ഡസനിലേ​റെ സ്ഥലത്ത്​ ​ചെറുതും വലുതുമായ ​മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്​. ഉരുൾപൊട്ടി തടസ്സപ്പെട്ട റോഡ്​ ഗതാഗതം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനഃസ്ഥാപിച്ചു​. എന്നാൽ, നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. ബദല്‍ മാര്‍ഗമായി പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബുധനാഴ്ചയും കണ്ണൂരിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോരത്ത്​ യാത്ര ചെയ്യുന്നവർക്ക്​ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.