മുക്കം: മുക്കം കുറ്റിപ്പാലയിൽ സ്വാശ്രയ കർഷകസമിതിക്ക് കീഴിൽ ആധുനിക സംവിധാനങ്ങളോടെ ട്രേഡിങ് സെന്റർ പ്രവർത്തനമാരംഭിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ എന്നിവയുടെ ധനസഹായത്തോടെ 25 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം നിർമിച്ചത്. കർഷകരിൽനിന്ന് വാങ്ങുന്ന പഴം, പച്ചക്കറികൾ കൈകാര്യം ചെയ്യുന്നതിനായി പാലറ്റും പാലറ്റ് ട്രക്കും രണ്ട് ടൺ ഒരുമിച്ചു തൂക്കാവുന്ന ഇലക്ട്രോണിക് തൂക്കയന്ത്രവും പുതിയ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മനുഷ്യാധ്വാനം കുറക്കുന്നതിനും പഴം പച്ചക്കറികൾ കേടുകൂടാതെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഈ സംവിധാനം ഉപകരിക്കും. വി.എഫ്.പി.സി.കെ ജില്ല മാനേജർ റാണി ജോർജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പി. രജീഷ് അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന മുക്കം കൃഷി ഓഫിസർ ഡോ. പ്രിയ മോഹന് സ്വശ്രയ കർഷക സമിതി സ്നേഹോപഹാരം നൽകി. ജയരാജ് ജോസഫ്, അരവിന്ദാക്ഷൻ തുമ്പോണ, സെക്രട്ടറി എ. ഗീത, ഇ.പി. ബാബു, രഘുപ്രസാദ് എന്നിവർ സംസാരിച്ചു. വി.പി. പത്മനാഭൻ സ്വാഗതവും കെ. ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.