താമരശ്ശേരി: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് താമരശ്ശേരിയിൽ ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു. താമരശേരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ലോങ് സര്‍വിസ് അവാര്‍ഡ് വിതരണവും അദ്ദേഹം നിർവഹിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജില്ലാ പ്രസിഡന്റ് എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസി. സ്റ്റേറ്റ് ട്രെയിനിങ് കമീഷണര്‍ മനോജ് കുമാര്‍ വിഷയാവതരണം നടത്തി. റിപ്പോര്‍ട്ട് ബുക്ക് അസി.സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമീഷണര്‍ പി. പ്രശാന്ത് പ്രകാശനം ചെയ്തു. സി.കെ. ബീന, രാമചന്ദ്രന്‍ പന്തീരടി, പി.ടി. ഷംസുദീന്‍, വി.ടി. ഫിലിപ്പ്, വി.ഡി. സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലയിലെ ആറ് സബ് ജില്ലയില്‍നിന്നുള്ള യൂനിറ്റ് ലീഡേഴ്‌സ് സെമിനാറില്‍ പങ്കെടുത്തു. ക്യാപ്ഷന്‍ താമരശ്ശേരിയിൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഏകദിന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.