പയ്യന്നൂർ: കരിവെള്ളൂരിലും രാമന്തളിയിലും ബൈക്കിടിച്ച് പരിക്കേറ്റ രണ്ടുപേർ മരിച്ചു. രണ്ടിടത്തും കാൽനട യാത്രക്കാരാണ് മരിച്ചത്. കരിവെള്ളൂർ ടൗണിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ നിടുവപ്പുറം സ്വദേശി ചെറുകോട്ട് ഹൗസിൽ അനന്തനാണ് (62) മരിച്ചത്. തിങ്കളാഴ്ച രാവിലെ റോഡ് മുറിച്ചുകടക്കവെ ചെറുവത്തൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനന്തൻ രാത്രിയോടെ മരിക്കുകയായിരുന്നു. ഭാര്യ: ഗിരിജ (അധ്യാപിക വെള്ളൂർ ഗവ. എൽ.പി സ്കൂൾ). മക്കൾ: ഋതുനന്ദ്, ശ്രീനന്ദ്. സഹോദരങ്ങൾ: മാണിക്കം, മാധവി, കുഞ്ഞമ്പു, രാഘവൻ, തമ്പായി. രാമന്തളി സർവിസ് സഹകരണ ബാങ്കിനു സമീപമുണ്ടായ അപകടത്തിൽ ഝാർഖണ്ഡ് സ്വദേശി യോഗേന്ദർ പാസ്വാനാണ് (29) മരിച്ചത്. കൂട്ടുകാരോടൊപ്പം നടന്നുപോകവെ പയ്യന്നൂർ ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ഉർജിത് പാസ്വാൻ. പി.വൈ ആർ. Accident Anandan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.