ഒരുമിച്ച് കളിച്ചുവളർന്നവർ ഇനി അരികിലായി അന്തിയുറങ്ങും -

ചേളന്നൂര്‍: ഒരുമിച്ചു കളിച്ചും ഉണ്ടും ജീവിച്ച യുവാക്കൾ മടങ്ങിയതും ഒരുമിച്ച്. ശനിയാഴ്ച അർധരാത്രി കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഇരു യുവാക്കളുടെയും മൃതദേഹം തറവാട്ടുവളപ്പിൽ അരികിലായി തിങ്കളാഴ്ച സംസ്കരിക്കും. പാലത്ത് അടുവാറക്കല്‍താഴം പൊറ്റയില്‍ കൊല്ലരുകണ്ടിയില്‍ പ്രഫുല്‍ദേവ് (20) ഞായറാഴ്ച മരിച്ചു. പ്രഫുല്‍ദേവിന്റെ പിതാവിന്റെ അനുജന്റെ മകനായ അഭിനന്ദ് (20) ശനിയാഴ്ച അർധരാത്രിതന്നെ മരിച്ചിരുന്നു. മറ്റു മൂന്നു സുഹൃത്തുക്കളോടൊപ്പം ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഇവർ സുഹൃത്തിന്റെ കാറിൽ കോഴിക്കോട്ടേക്കു പോയത്. രാത്രി 12 മണിയോടെ തിരിച്ചുവരവെ കുമാരസ്വാമിക്കടുത്ത് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. ബന്ധുസഹോദരങ്ങളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ഇരുവരുടെയും മൃതദേഹം ഒരുമിച്ച് സംസ്കരിക്കാൻ ഞായറാഴ്ച ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും പ്രഫുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് കിട്ടാത്തതിനാൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ അഭിനന്ദിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലത്ത് നവീന വായനശാലയുടെ ഫുട്ബാൾതാരമാണ് പ്രഫുൽദേവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.