ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന് പരിക്കേറ്റു. മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഒന്നരമണിക്കൂർ ഗതാഗത തടസ്സം ഉണ്ടായി. കഴിഞ്ഞദിവസം മണ്ണൂർ വളവിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനുനേരെ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടിരുന്നു. ഇവർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഫറോക്ക്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഫറോക്ക് ചുങ്കത്ത് നിന്നാരംഭിച്ച മാർച്ച് പേട്ട പള്ളിക്കുസമീപം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ നിലത്തുവീണാണ് ഡി.സി.സി പ്രസിഡന്റിന് തോളിന് പരിക്കേറ്റത്. ഏറെനേരം പൊലീസുമായി പിടിയും വലിയും നടത്തിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഷാജി പറശ്ശേരി, ജോബിഷ് പാലക്കാട്ട്, ഷാഹിദ് കടലുണ്ടി, മധു ഫറോക്ക്, തസ്വീർ ഹസ്സൻ, ഷബീർ അലി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. അസി. കമീഷണർ ഫറോക്ക് മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പടം : കോൺഗ്രസ് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുന്നുfilenameClfrk 240 കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം; ഡി.സി.സി പ്രസിഡന്റിന് പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.