പയ്യോളി: വീടിന് തൊട്ടുപിറകിലെ ചുറ്റുമതിൽ തകർന്നതോടെ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ വീടിനുള്ളിൽ നെഞ്ചിടിപ്പോടെ കഴിയുകയാണ് തിക്കോടി പഞ്ചായത്ത് ബസാറിലെ പെട്രോൾ പമ്പിന് സമീപം കുന്നുമ്മൽ മൻസൂറും കുടുംബവും. കഴിഞ്ഞ ഞായറാഴ്ചത്തെ ശക്തമായ മഴയെ തുടർന്നാണ് വീടിന് പിൻവശത്തെ മതിൽകെട്ട് പൂർണമായും തകർന്നത്. മൻസൂറിന്റെ വീടിനോടനുബന്ധിച്ച് സമീപ വീട്ടുകാരായ ചെക്കികുനി നാസർ നിർമിച്ച മതിൽകെട്ടാണ് തകർന്നുവീണത്. മൻസൂറിന്റെ ഗർഭിണിയായ മകൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം ഏറെ ഭീതിയോടെയാണ് വീടിനുള്ളിൽ കഴിയുന്നത്. തകർന്ന മതിലിന് മുകളിൽ ടാർപ്പായ കെട്ടിയാണ് താൽക്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നതെങ്കിലും കാലവർഷം കനത്താൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് വീടിന്റെ അവസ്ഥയുള്ളത്. അതേസമയം, അയൽവീട്ടുകാരായ ചെക്കിക്കുനി നാസർ വീടുനിർമാണത്തിനായി മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016ൽ മൻസൂറുമായി തർക്കം നിലനിന്നിരുന്നു. മണൽ നീക്കംചെയ്യുന്നത് തന്റെ വീടിന് ഭീഷണിയാണെന്ന് കാണിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മൻസൂർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അനധികൃത മണലെടുപ്പിനെതിരെ കൊയിലാണ്ടി തഹസിൽദാർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ച് മൂന്ന് മീറ്ററോളം ആഴത്തിൽ മണലെടുത്തതാണ് മൻസൂറിന്റെ വീടിന് ഭീഷണിയായത്. തുടർന്ന് നിർമിച്ച മതിൽകെട്ടാണ് കഴിഞ്ഞദിവസം തകർന്നുവീണത്. സംഭവത്തെ തുടർന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. പയ്യോളി പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.