വ്യത്യസ്ത അപകടങ്ങളിൽ അധ്യാപികയടക്കം രണ്ടു പേർ മരിച്ചു

കുശാൽനഗർ: സുണ്ടിക്കൊപ്പയിലും കുശാൽനഗറിലുമായുണ്ടായ രണ്ടു വ്യത്യസ്ത റോഡപകടങ്ങളിൽ സ്കൂൾ അധ്യാപികയടക്കം രണ്ടു പേർ മരിച്ചു. കുശാൽനഗറിനടുത്ത ഹെബ്ബാലെയിലെ ഹുലുസെയിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മറയൂർ സ്വദേശി നേരുഗളലെ ഗവ. മോഡൽ പ്രൈമറി സ്കൂൾ അധ്യാപിക അശ്വിനിയാണ് മരിച്ചത്. അശ്വിനി ഓടിച്ച സ്കൂട്ടറിൽ കുശാൽ നഗർ ഭാഗത്തുനിന്നു വന്ന ജീപ്പ് ഇടിച്ചാണ് അപകടം. ഭർത്താവ്: ചേതൻ (പ്രൈമറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി). ഒരു മകനും ഒരു മകളുമുണ്ട്. സംഭവത്തിൽ ജീപ്പ് ഡ്രൈവർ അറസീകരെയിലെ വെങ്കടേഷിനെ കുശാൽ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. സുണ്ടിക്കൊപ്പക്കടുത്ത് ബാളെക്കാടിൽ രണ്ടു ബൈക്കുകൾ ഇടിച്ചുണ്ടായ അപകടത്തിൽ പൊന്നത്ത്മൊട്ടയിലെ അഷ്റഫ് (40) മരിച്ചു. പൊന്നത്ത്മൊട്ടയിൽനിന്നു മടിക്കേരിയിലേക്ക് പോകുകയായിരുന്ന അഷ്റഫിന്റെ ബൈക്ക് മുന്നിലുള്ള ലോറിയെ മറികടക്കുന്നതിടെ എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം. പിൻസീറ്റിലുണ്ടായിരുന്ന റസാഖിനും പരിക്കുണ്ട്. പരിക്കേറ്റ അഷ്റഫിനെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ വഴിയിൽവെച്ച് മരിക്കുകയായിരുന്നു. ഇടിച്ച ബൈക്കിലെ യാത്രക്കാരൻ അഭിജിത്തിനും പരിക്കുണ്ട്. ഇയാളെ മടിക്കേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഫോട്ടോ ഇ മെയിലിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.