വായനദിനം ആചരിച്ചു

കടലുണ്ടി: പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം വായനദിന പരിപാടിയിൽ അനിൽ മാരാത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഗായത്രി അജിത്തിനെ ആദരിച്ചു. കെ. ബൈജുലാൽ, കൃഷ്ണദാസ് വല്ലാപ്പുന്നി, സി.പി. ഷാജി, ശിവൻ പഴഞ്ചണ്ണൂർ, റീന അജിത്ത്, ഗായത്രി എന്നിവർ സംസാരിച്ചു. കടലുണ്ടി: ശബ്ദം കടലുണ്ടി വായന ദിനാചരണത്തിൽ കെ.ടി. കബീർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. ശ്രീധരൻ രചിച്ച 'സ്വാമി വിവേകാനന്ദൻ' എന്ന പുസ്തകവും സദസ്സിന് പരിചയപ്പെടുത്തി. സാദിഖ് മേലത്ത് ഗ്രന്ഥാലയത്തിന് നൽകിയ പുസ്തകങ്ങൾ ബിന്ദു സാജൻ ഏറ്റുവാങ്ങി. എൻ.കെ. ബിച്ചിക്കോയ അധ്യക്ഷത വഹിച്ചു. മനോജ് പനക്കൽ, സാദിഖ് മേലത്ത്, റജീന പുറക്കാട്ട്, വിജയകുമാർ ചുള്ളിക്കൽ, ബിന്ദു സാജൻ, എ.പി. പ്രഭുകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.