കോഴിക്കോട്: യു.ഡി.എഫ് സമരങ്ങള്‍ക്കു നേരെയുള്ള പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടം നടത്താന്‍ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണനും കണ്‍വീനര്‍ എം.എ. റസാഖ് മാസ്റ്ററും ആഹ്വാനം ചെയ്തു. നഗരത്തിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. കോഴിക്കോട്: ഒരു പ്രകോപനവുമില്ലാതെ യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രതിഷേധ പരിപാടികള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്ന പൊലീസ് ധിക്കാരം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്ററും മുന്നറിയിപ്പ് നല്‍കി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിനെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.