കൊടിയത്തൂർ: ആശുപത്രിയിലെത്തുന്നവർക്ക് വ്യായാമത്തിന് സൗകര്യമൊരുക്കി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഓപൺ ജിം നിർമിച്ചത്. പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങളിലും വഴിയോരങ്ങളിലുമുൾപ്പെടെ ഓപൺ ജിം സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ദിവസവും രാവിലെയും വൈകീട്ടും നിശ്ചിതസമയം പൊതുജനങ്ങൾക്ക് സൗജന്യമായി ഓപൺ ജിം ഉപയോഗിക്കാം. വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യ ചെയർപേഴ്സൻ ആയിശ ചേലപ്പുറത്ത്, വികസനകാര്യ ചെയർപേഴ്സൻ ദിവ്യ ഷിബു, ക്ഷേമകാര്യ ചെയർമാൻ എം.ടി. റിയാസ്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അബൂബക്കർ, ഫാത്തിമ നാസർ, സുഹറ വെള്ളങ്ങോട്ട്, കെ.ജി. സീനത്ത്, മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, ഡോ. രേഖ, എച്ച്.എം.സി അംഗങ്ങളായ എം.എ. അബ്ദുറഹിമാൻ, എ.എം. നൗഷാദ്, അസ്സൻകുട്ടി കലങ്ങോട്ട്, ശംസുദ്ദീൻ ചെറുവാടി, എം. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.