ചീനി മര മുത്തശ്ശിക്ക് നാടിന്റെ യാത്രാമൊഴി

മുക്കം: ചേന്ദമംഗലൂർ അങ്ങാടിയിൽ റോഡരികിൽ നാടിന് തണലായും, പറവകൾക്ക് താങ്ങായും, രണ്ട് നൂറ്റാണ്ട് കാലം തലയുയർത്തി നിന്ന ചീനി മരത്തിന് നാടിന്റെ യാത്രാമൊഴി. മണാശ്ശേരി -ചേന്ദമംഗലൂർ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി അടുത്ത ദിവസം മഴു വീഴാൻ പോകുന്ന മരമുത്തശ്ശിക്കാണ് നാട്ടുകാർ യാത്രാമൊഴി നൽകിയത്. ചേന്ദമംഗലൂർ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് യാത്രാമൊഴി നേരാൻ ഇന്നലെ വൈകീട്ട് മരച്ചുവട്ടിൽ സംഗമിച്ചത് . നഗരസഭ കൗൺസിലർ ഗഫൂർ, ഗഫൂർ നാഗേരി, കുഞ്ഞാലി, ജയശീലൻ പയ്യടി, ബർകത്തുള്ള ഖാൻ, മമ്മദ്, മമ്മൂട്ടി കളത്തിങ്ങൽ, കെ.പി. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.