ലഹരിവിരുദ്ധ ബോധവത്കരണം

ചേളന്നൂർ: എസ്.എൻ.ജി കോളജ് എൻ.എസ്.എസിന്‍റെ നേതൃത്വത്തിൽ ദത്തുഗ്രാമമായ ചേളന്നൂർ പഞ്ചായത്ത് ആറാം വാർഡിലെ കൗമാരക്കാരായ കുട്ടികൾക്ക്​ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത്​ സ്ഥിരം സമിതി അധ്യക്ഷ പി.കെ. കവിത ഉദ്​ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റിവ് ഓഫിസർ വി. ഷാഫി, എക്സൈസ് ഓഫിസർ എൻ.കെ. ഷബീർ എന്നിവർ ക്ലാസെടുത്തു. എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർമാരായ ഡോ. എം.കെ. ബിന്ദു, സി.പി. ജിതേഷ്, ഗായത്രി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.