നന്മണ്ട: മഴ പെയ്താൽ റോഡ് ചളിക്കുളമാകും. പിന്നെ കാൽനടപോലും ദുഷ്കരം. ഗ്രാമ പഞ്ചായത്ത് 11ാം വാർഡിലെ അമ്പലപ്പൊയിൽ-പുതിയോട്ടുംകണ്ടി റോഡാണ് കാലവർഷത്തിൽ ശോച്യാവസ്ഥയിലാകുന്നത്. ഒരു കിലോമീറ്ററോളം കോൺക്രീറ്റ് ചെയ്ത റോഡിൽ അമ്പലപ്പൊയിൽ ഭാഗത്താണ് മഴവെള്ളം തളംകെട്ടി നിൽക്കുന്നത്. കളത്തിങ്കൽതാഴെ വരെ പ്രശ്നമില്ലെങ്കിലും പിന്നെ മുകളിലോട്ട് കടക്കാൻ വയ്യാത്ത അവസ്ഥയാണ്. കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജീവികളുടെ വിഹാരകേന്ദ്രവുംകൂടിയാണ്. യാത്രക്കാർക്ക് തുടക്കത്തിൽ മഴവെള്ളമാണ് പ്രശ്നമെങ്കിൽ പിന്നെ ഏകദേശം 50 മീറ്ററിലധികം റോഡ് പ്രവൃത്തി പൂർത്തീകരിക്കാതെ കിടക്കുകയാണ്. 25ലധികം കുടുംബങ്ങൾക്ക് ഉപകാരപ്രദമായ റോഡാണിത്. പുതിയോട്ടുംകണ്ടി, കാരക്കുന്നുമ്മൽ നിവാസികൾക്ക് അമ്പലപ്പൊയിലിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഗ്രാമീണ പാതയാണിത്. അമ്പലപ്പൊയിൽ സ്കൂളിലേക്കുള്ള വിദ്യാർഥികൾ മരക്കാട്ട് റോഡ് വഴി ദീർഘദൂരം സഞ്ചരിച്ചു വേണം സ്കൂളിലെത്താൻ. റോഡിലെ മഴവെള്ളം നീക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പടം :ശോച്യാവസ്ഥയിലായ അമ്പലപ്പൊയിൽ- പുതിയോട്ടുംകണ്ടി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.