മുത്താമ്പിയിൽ കനാൽ ഭൂമിയിൽ കൈയേറ്റം

കൊയിലാണ്ടി: മുത്താമ്പിയിൽ കനാൽ ഭൂമി കൈയേറുന്നതായി പരാതി. അങ്ങാടിക്കു പിറകിലൂടെയുള്ള കൈക്കനാലിനോടനുബന്ധിച്ചുള്ള ജലസേചന വകുപ്പിന്റെ സ്ഥലമാണ് കൈയേറുന്നത്. ഇതിനെതിരെ സമീപവാസികള്‍ മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. നടപടിയെടുക്കാന്‍ കൊയിലാണ്ടി നഗരസഭ അധികൃതരോട് ഇറിഗേഷന്‍ വകുപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. കനാലിൽ പലയിടത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ഇത് വെള്ളം മലിനമാകുന്നതിന് ഇടയാക്കുന്നു. വേനല്‍ക്കാലത്ത് മുത്താമ്പി, വടപ്പുറം കുനി ഭാഗത്തേക്ക് കനാല്‍വെള്ളമെത്തുന്ന കനാലാണിത്. കനാല്‍ ഓരത്ത് അനധികൃതമായി മതില്‍കെട്ടിയത് കാല്‍നടയാത്രയെയും ബാധിച്ചു. കനാല്‍ ഭൂമി സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അനധികൃത കൈയേറ്റം തടയണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.