നാടൊന്നിച്ചു; അംഗൻവാടിക്ക് കെട്ടിടമൊരുങ്ങുന്നു

നാദാപുരം: വർഷങ്ങളായി ഷെഡിലും വാടക കെട്ടിടത്തിലും പ്രവർത്തിച്ചിരുന്ന പതിനാലാം വാർഡിലെ അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഉത്സവാന്തരീക്ഷത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാറിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, പി. ബിന്ദു, എ. സജീവ്, വാർഡ് മെംബർ റോഷ്ന പിലാക്കാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ദാമു, പൈക്കാട്ട് അമ്മത് മാസ്റ്റർ, പി.കെ. പ്രദീപൻ, കെ.വി. ഗോപാലൻ, പി.കെ. ശിവദാസൻ, കെ.ടി.കെ. ബാലകൃഷ്ണൻ, സി.ആർ. ഗഫൂർ, കെ.ഇ. കരീം, സ്ഥലം സംഭാവന നൽകിയ പൈക്കാട്ട് അമ്മത് ഹാജി, സിന്ധു ടീച്ചർ, കൺവീനർ എം.കെ. വിനീഷ് എന്നിവർ സംസാരിച്ചു. പടം. CL Kz Ndm 3: പതിനാലാം വാർഡിലെ അംഗൻവാടി കെട്ടിട നിർമാണ പ്രവൃത്തി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.