വാഹനാപകടങ്ങൾക്കെതിരെ നിരാഹാരസമരം

കോഴിക്കോട്: വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്കെതിരെ പരിക്കേറ്റനിലയിൽ കിടന്ന്​ നിരാഹാര സമരം. സാമൂഹികപ്രവർത്തകനായ കെ.പി. രവിയുടെ നേതൃത്വത്തിൽ സമരം ജീവകാരുണ്യ പ്രവർത്തകൻ ഡോ. പി. ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ആർ.ടി. പി.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ഒ. അശോകൻ, സുബീഷ് അരിക്കുളം, പി. അനിൽ ബാബു, ശാരദ പാലത്ത്, ബൈജു ചാത്തമംഗലം, മാളു പയിമ്പ്ര എന്നിവർ സംസാരിച്ചു. സമാപന പരിപാടി കാരുണ്യ തിലകം സംസ്ഥാന ചെയർമാൻ ഇ. ബേബിവാസൻ ഉദ്‌ഘാടനം ചെയ്തു. മാലായിൽ ശ്രീനിവാസൻ, റോഷൻ കളത്തിൽ എന്നിവർ സംസാരിച്ചു. റോഡപകടങ്ങളിൽ പരിക്കേറ്റവർക്കുള്ള ധനസഹായ വിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.