പൂർവവിദ്യാർഥി സൗഹൃദസംഗമം

തലക്കുളത്തൂർ: ഗുരുദേവവിലാസം എ.എൽ.പി സ്കൂളിലെ 1981-85 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടം സൗഹൃദസംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു. ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപിക റീത്ത വിജയനെ ആദരിച്ചു. നിയതി ശ്രീകുമാർ മുഖ്യാതിഥിയായി. ചങ്ങാതിക്കൂട്ടം ഓൾഡ് ഈസ്‌ ഗോൾഡ് പ്രസിഡന്‍റ്​ ഗോകുൽ ദാസ് അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ കലാം, എം. റഫീഖ്, കെ. മോളി, കെ.പി. സിഞ്ചു എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.എം. സീനത്ത് സ്വാഗതവും രാജൻ വടക്കയിൽ നന്ദിയും പറഞ്ഞു. വിജു വി. രാഘവ് പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.