അംഗൻവാടി പ്രവേശനോത്സവം

കുറ്റിക്കാട്ടൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം പൂവാട്ടുപറമ്പ് കളരിപ്പുറയാൽ അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ. അബൂബക്കർ, എൻ. ഷിയോലാൽ, സി.ഡി.പി.ഒ സുബൈദ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റോസ് മേരി ഡിക്കോസ്റ്റ, കെ.പി. സഫിയ, ജിഷ ടീച്ചർ, എൻ.കെ. റംല, പി.പി. അബ്ദുറഹിമാൻ ഹാജി, പി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവം പഞ്ചായത്ത്തല ഉദ്ഘാടനം ചെറുകുളത്തൂരിൽ പ്രസിഡന്റ് എം.കെ. സുഹറാബി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ സുബൈദ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെംബർമാരായ രാജേഷ് കണ്ടങ്ങൂർ, വിനോദ് എളവന, ഐ.സി.ഡി.എസ് സൂപ്പർവൈസർ റോസ് മേരി ഡിക്കോസ്റ്റ എന്നിവർ സംസാരിച്ചു. മാവൂർ: കണ്ണിപറമ്പ് പ്രിയദർശിനി വാർഡ് മെംബർ ഫാത്തിമ ഉണിക്കൂർ ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി വർക്കർ പ്രേമ, കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ നായർ, ഒ.പി. അബ്ദുസ്സമദ്, സുരേഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.