പി.എഫ് പെൻഷനേഴ്സ് സമ്മേളനം

മാവൂർ: പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ യൂനിറ്റ് വാർഷിക സമ്മേളനം അഖിലേന്ത്യ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം. ധർമജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡന്റ് കെ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജന. സെക്രട്ടറി വി. ജേക്കബ് അവതരിപ്പിച്ചു. വരവ്- ചെലവ് കണക്ക് ട്രഷറർ പി.ടി. മുഹമ്മദലി അവതരിപ്പിച്ചു. കെ.പി. വാസുദേവൻ, കെ.പി. വിജയൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.