അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം

കുന്ദമംഗലം: അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജർ എം. സിബ്ഹത്തുല്ല അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എം.കെ. സുബൈർ, എ.കെ. യൂസുഫ്, സി. അബ്ദുൽ ഹഖ്, എം.പി. അബൂബക്കർ, എ. ആലിക്കുട്ടി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ ഇ.പി. ലിയാഖത്ത് അലി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ലത്തീഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ടി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.