അംഗൻവാടി പ്രവേശനോത്സവം

ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് കനിയംപുറം വാർഡ്‌ അംഗം യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.പി. ഹംസ അധ്യക്ഷത വഹിച്ചു. ആർ.എം. അനീസ്‌, പി.പി. ശബീർ (അജ്മി), കെ.ടി. ഹാരിസ്‌, കെ.കെ. റിയാസ്‌ (ദുബൈ), ആശാവർക്കർ കെ.പി. ആയിഷ എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ ഷൈജ സ്വാഗതവും ഹെൽപർ പ്രസീത നന്ദിയും പറഞ്ഞു. 17ാം വാർഡ് കയച്ചി കോട്ടുചാൽ അംഗൻവാടി പ്രവേശനോത്സവ പരിപാടി വാർഡ് അംഗം പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. കെ.കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഹരിദാസൻ നായർ, ആശാവർക്കർ നളിനി എന്നിവർ സംസാരിച്ചു. ഫോട്ടോ: വിദ്യാർഥികൾക്ക്‌ നൽകുന്ന സമ്മാനപ്പൊതിയിൽനിന്ന് ഇഷ്ടമുള്ളത്‌ ആവേശപൂർവം എടുക്കുന്ന നവാഗത വിദ്യാർഥി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.