കുന്ദമംഗലം: ഡി.വൈ.എഫ്.ഐ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ബ്ലോക്ക്തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീഖ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.പി. ഷിനിൽ അധ്യക്ഷത വഹിച്ചു. ഡോ. അപർണ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് കുമാർ, ഷിയോ ലാൽ, ഒ.കെ. അനഘ, അഡ്വ. ലിജീഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് സെക്രട്ടറി അഡ്വ. പ്രഗിൻ ലാൽ സ്വാഗതവും ബ്ലോക്ക് ജോ. സെക്രട്ടറി ടി.എം. നിതിൻ നാഥ് നന്ദിയും പറഞ്ഞു. അഖിൽ, അതുൽ ദാസ്, ധനീഷ്, സി.പി. ഷിജു, അതുൽ, പ്രിയ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.