മുക്കം: കാരശ്ശേരി പഞ്ചായത്ത്തല അംഗൻവാടി പ്രവേശനോത്സവം മാന്ത്ര അംഗൻവാടിയിൽ പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ എൽ. അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ. വിജില, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സൈനുദ്ദീൻ, റോജ വി, സി.എം. വനജ, കുട്ടി പാർവതി ടീച്ചർ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളായ അഭിരാമി, ദീപ്തി, ബിൻഷ, ദിലീപ്, ജയ്‌സി, ഷിജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.