വി.പി. മിനി ഇന്നു വിരമിക്കും

കോഴിക്കോട്‌: ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനി ചൊവ്വാഴ്ച സർവിസിൽനിന്ന്‌ വിരമിക്കും.1989 മാർച്ചിൽ കിണാശ്ശേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപികയായി സർവിസിൽ കയറി. തുടർന്ന്‌ ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, കുണ്ടൂപ്പറമ്പ്‌ ഗവ. ഹൈസ്‌കൂൾ, ചാലപ്പുറം ഗവ. ഗണപത് ഗേൾസ് എന്നിവിടങ്ങളിലായി 22 വർഷം. 2011 ജൂണിൽ മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫിസറായി പ്രമോഷൻ ലഭിച്ചു. പിന്നീട് കുന്ദമംഗലം, കോഴിക്കോട് റൂറൽന്നി എവിടങ്ങളിൽ എ.ഇ.ഒയായി. 2017 ജൂണിൽ തിരൂർ ഡി.ഇ.ഒ ആയി. 2019 ജൂണിലാണ്‌ എറണാകുളം ജില്ല വിദ്യാഭ്യസ ഓഫിസറാകുന്നത്‌. തുടർന്ന്‌, കോഴിക്കോടെത്തി. എൽ.ഐ.സി ബ്രാഞ്ച്‌ മാനേജരായി വിരമിച്ച ശശികുമാറാണ്‌ ഭർത്താവ്‌. മക്കൾ: നീരജ (ഹൈദരാബാദ് ഇ.എഫ്‌.എൽ.യുവിൽ പിഎച്ച്‌.ഡി സ്‌കോളർ), നിലീന (ഇറ്റലി പോളിമി യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി). പടം: VP Mini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.