'കുരുന്നു കരങ്ങളിൽ കുഞ്ഞിക്കോഴി' പദ്ധതിക്ക് തുടക്കമായി

ബാലുശ്ശേരി: ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'കുരുന്നു കരങ്ങളിൽ കുഞ്ഞിക്കോഴി' പദ്ധതി കിനാലൂർ ഗവ. യു.പി സ്കൂളിൽ തുടക്കമായി. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ ചടങ്ങിൽ വിതരണം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല മാടംവെള്ളിക്കുന്നത്ത്, ഡോ. കെ.കെ. ബേബി, എ.കെ. ജോയ്, അബ്ദുൽ ബാരി, പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്തംഗം പി.പി. പ്രേമ സ്വാഗതവും ബേബി ചാക്കോ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.