കാടുമൂടിയ കിണറും പമ്പ് ഹൗസും വൃത്തിയാക്കി

ബാലുശ്ശേരി: കാടുമൂടിയ നിലയിലായ കുടിവെള്ള വിതരണ പമ്പ് ഹൗസും കിണറും വൃത്തിയാക്കി. ബാലുശ്ശേരി പഞ്ചായത്തിലെ തഞ്ചാലക്കുന്ന് ഹരിജൻ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിക്കുവേണ്ടി ബാലുശ്ശേരി വൈകുണ്ഠത്തിൽ സ്ഥാപിച്ച പമ്പ് ഹൗസും കിണറുമാണ് കാടുമൂടി പുറത്തേക്കുപോലും കാണാൻ പറ്റാത്ത അവസ്ഥയിലായിരുന്നത്. കോളനിയിലെയും സമീപസ്ഥലത്തെയും 25ഓളം കുടുംബങ്ങൾക്ക് ശുദ്ധജല വിതരണം ഈ കിണറ്റിൽനിന്നാണ്. സംസ്ഥാന പാതയോരത്ത് ടൗണിനടുത്തായിട്ടും കിണറ്റിൽ കാടുമൂടിയത് വെട്ടിമാറ്റാൻ അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. ബാലുശ്ശേരി സർവോദയം ട്രസ്റ്റ് പ്രവർത്തകർ ഇന്നലെ കാട് വെട്ടിത്തെളിച്ച് കിണറിന്റെയും പമ്പ്ഹൗസിന്റെയും പരിസരം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഭരതൻ പുത്തൂർവട്ടം, മനോജ് കുന്നോത്ത്, കെ.പി. മനോജ് കുമാർ, വിജയൻ തപസ്യ, ടി.കെ. ബാലൻ, എം.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.