വാക്സിനെടുക്കാനെത്തിയ കുട്ടികൾ കുഴഞ്ഞുവീണു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികൾക്കുള്ള വാക്‌സിനെടുക്കാനെത്തിയ രണ്ടു കുട്ടികൾ തളർന്നുവീണു. അറോറ ഓഡിറ്റോറിയത്തിലെ വാക്‌സിനേഷൻ സെന്ററിൽ രാവിലെ 11ഓടെയാണ് സംഭവം. ഇഞ്ചക്ഷനെടുത്ത കുട്ടി തളർന്നുവീണതു കണ്ട് തൊട്ടടുത്തുള്ള കുട്ടിയും പേടിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. മറ്റു വാക്‌സിനേഷൻ കേന്ദ്രങ്ങൾ നിർത്തലാക്കിയതു കാരണം മെഡിക്കൽ കോളജിൽ വാക്‌സിനെടുക്കാനെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സ്‌കൂൾ തുറക്കുന്നതോടെ കുട്ടികൾ വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയുമുണ്ട്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കുട്ടികളടക്കം മുന്നൂറോളം പേർ വാക്‌സിൻ സ്വീകരിക്കാനെത്തിയതോടെ ആശുപത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ല മെഡിക്കൽ ഓഫിസറെ വിവരം അറിയിച്ചശേഷം കാത്തുനിന്നവർക്ക് വാക്‌സിനേഷൻ നൽകുന്നത് തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.