അംഗൻവാടികളിൽ പ്രവേശനോത്സവം വർണാഭം

ബാലുശ്ശേരി: പാട്ടും നൃത്തവും കഥപറച്ചിലുമായി അംഗൻവാടികളിൽ വർണാഭമായി കുരുന്നുകളുടെ പ്രവേശനോത്സവം. രണ്ടുവർഷത്തെ ഇടവേളക്കു ശേഷമാണ് അംഗൻവാടികളിൽ കുരുന്നുകളുടെ പ്രവേശനോത്സവം നടക്കുന്നത്. അമ്മമാരോടൊപ്പമെത്തിയ കുഞ്ഞുങ്ങൾ മിക്ക അംഗൻവാടികളിലും അമ്മമാരുടെ മടിയിലിരുന്നാണ് ആദ്യ ദിവസം ആഘോഷമാക്കിയത്. നവാഗതരായ കുട്ടികളെ പൂച്ചെണ്ടും മിഠായിയും നൽകിയാണ് അംഗൻവാടിയിലേക്ക് സ്വീകരിച്ചത്. ഐ.സി.ഡി.എസ് വക ബലൂണുകളും നൽകി. പായസ ദാനവും നടത്തി. കുട്ടികളുടെ നൃത്തവും പാട്ടും കഥപറച്ചിലും നടന്നു. അംഗൻവാടികളിൽ പാലും മുട്ടയും കൂടാതെ ഈ വർഷം മുതൽ തേനും കുഞ്ഞുങ്ങൾക്ക് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രവേശനോത്സവം ബ്ലോക്ക് റോഡ് അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. മല്ലിക സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു. നാലാം വാർഡിലെ പുത്തൂർവട്ടം വെസ്റ്റ് അംഗൻവാടിയിൽ പ്രവേശനോത്സവം വാർഡ് മെംബർ കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ, കെ.വി. ഗിരിജ, എച്ച്. ഗിരിജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.