പ്രവേശനോത്സവം കച്ചേരിക്കുന്ന് സ്കൂളിൽ

കോഴിക്കോട്: കോവിഡ് അതിജീവനത്തിന് ശേഷമുള്ള പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ പൊതുവിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്വീകരിക്കാൻ വർണാഭമായ ഒരുക്കങ്ങളാണ് സ്കൂളുകളിൽ നടന്നുവരുന്നത്. സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലയിൽ യൂനിഫോം, പാഠപുസ്തക വിതരണവും പൂർത്തിയായി. ജില്ലതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് കച്ചേരിക്കുന്ന് ഗവ. എൽ.പി സ്കൂളിൽ നടക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും. മേയർ ബീന ഫിലിപ്, എം.കെ. രാഘവൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.