വടകര: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കൈനാട്ടിയിലെ താഴെ തൈക്കണ്ടിയിൽ അഹമ്മദ് (60), മകൻ ഷംനാസ് (28) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ല ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അഴിയൂര്‍ ആസ്യ റോഡിലെ ബൈത്തുൽ റിസ് വാനയിൽ റഫീഖിന്റെ മകൾ റിസ്‍വാനയാണ് (22) മേയ് ഒന്നിന് ഭർത്താവ് ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കൈനാട്ടിയിലെ താഴെ തൈക്കണ്ടിയിൽ ഷംനാസിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച റിസ്‌വാനയെ ഭർതൃവീട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. റിസ്‌വാനയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷൻ എന്നിവർക്ക് പരാതി നൽകുകയും അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയുമുണ്ടായി. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ പ്രതികൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ക്രൈംബ്രാഞ്ച് റിസ്‍വാനയുടെ ഭർത്താവിനോടും ഭർതൃപിതാവിനോടും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ഇരുവരെയും മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർതൃവീട്ടിൽ റിസ്‍വാന നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. മരണത്തിനുമുമ്പ് സുഹൃത്തിന് റിസ്‍വാന അയച്ച സന്ദേശങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടെടുക്കുകയുണ്ടായി. ആത്മഹത്യ പ്രേരണക്കും സ്ത്രീപീഡനമുൾപ്പെടെയുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. റിസ്‍വാനയുടെ ഭർതൃമാതാവിനും ഭർതൃസഹോദരിക്കും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ചിത്രം 1, അഹമ്മദ് (കണ്ണടെവച്ച ആൾ) saji 3 2, ഷംനാസ് Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.