സജീറിന്റെ കൈകൾ താങ്ങിയെടുത്തത് മനുഷ്യജീവൻ

പാലേരി: റെയിൽവേ പൊലീസിലെ പാമ്പൻകുനി സജീർ സമൂഹ മാധ്യമങ്ങളിൽ താരമാണിപ്പോൾ. കഴിഞ്ഞദിവസം കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽനിന്ന് വീഴാൻ നോക്കിയ വയോധികനെ സജീർ ഓടിവന്ന് രക്ഷിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന ചിലരും സജീറിന് സഹായവുമായെത്തി. 2014 മുതൽ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഉഡുപ്പി സ്റ്റേഷനുകളിൽ ജോലിചെയ്തു വരുകയാണ് സജീർ. ഇദ്ദേഹത്തിന്റെ ധീരതക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഒരുമ റെസിഡന്റ്സ് അസോസിയേഷൻ, പ്രവാസി കൂട്ടായ്മ, തമാം ഗ്രൂപ്, തണൽ-കരുണ കടിയങ്ങാട് യൂനിറ്റ്, കല്ലൂർ പൗരാവലി ഭാരവാഹികൾ മറ്റും അഭിനന്ദനങ്ങൾ അറിയിച്ചു. Photo: സജീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.