കോടിയേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഡോ. ജോ ജോസഫ് വിജയിക്കും. രക്തസാക്ഷി കെ. ഹരിദാസന്റെ കുടുംബസഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു കോടിയേരി. യു.ഡി.എഫ് കോട്ടകളെല്ലാം എൽ.ഡി.എഫ് മുന്നേറ്റത്തിൽ തകർന്നതാണ് ചരിത്രം. യു.ഡി.എഫിന്റെ കുത്തക സീറ്റുകളായിരുന്ന അരുവിക്കരയും വട്ടിയൂർക്കാവും കോന്നിയും അഴീക്കോടുമെല്ലാം ഇടതുപക്ഷം പിടിച്ചിട്ടുണ്ട്. തൃക്കാക്കരക്കോട്ടയും ഇത്തവണ തകരും. തൃക്കാക്കരയിലെ ജനങ്ങൾ വലിയ ആവേശത്തോടെയാണ് എൽ.ഡി.എഫിനെ വിജയിപ്പിക്കാൻ തയാറെടുക്കുന്നത്. സംസ്ഥാനത്താകെ നടക്കുന്ന വികസന പദ്ധതികൾ തൃക്കാക്കരയിലും വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് അനുകൂല തരംഗമായി ജനവികാരം മാറിയിട്ടുണ്ട്. മണ്ഡലം കൈവിടുമെന്ന് ഉറപ്പായതോടെയാണ് യു.ഡി.എഫ് എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലെത്തിയതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.