മുസ്‍ലിം യൂത്ത് ലീഗ് യുവജാഗ്രത റാലി

കുറ്റിക്കാട്ടൂർ: 'ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം മത സാഹോദര്യ കേരളത്തിനായി' എന്ന പ്രമേയത്തിൽ മുസ്‍ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം യുവ ജാഗ്രതറാലി പൂവാട്ടുപറമ്പിൽ തുടങ്ങി കുറ്റിക്കാട്ടൂരിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ് റാലിയിൽ കണ്ണിചേർന്നു. കുറ്റിക്കാട്ടൂരിൽ നടന്ന പൊതുസമ്മേളനം ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഐ. സൽമാൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. മനാഫ് അരീക്കോട്, കെ. മൂസ മൗലവി, ഹംസ, കെ.പി. കോയ, കെ.എം.എ. റഷീദ്, ഒ.എം. നൗഷാദ്, എ.ടി. ബഷീർ, വി.പി. മുഹമ്മദ് മാസ്റ്റർ, ടി.പി. മുഹമ്മദ്, മുജീബ് റഹ്മാൻ ഇടക്കണ്ടി, നൗഷാദ് പുത്തൂർമഠം, കെ.പി. സൈഫുദ്ദീൻ, സിറാജുദ്ദീൻ മലയമ്മ, യു.എ. ഗഫൂർ, ടി.പി.എം. സാദിഖ്, മുഹമ്മദ് കോയ കായലം, അഡ്വ. ജുനൈദ്, സി.ടി. മുഹമ്മദ് ഷരീഫ്, ഷമീർ പാഴൂർ, ശാക്കിർ പാറയിൽ, അൻസാർ പെരുവയൽ, സി.എം മുഹാദ് എന്നിവർ സംസാരിച്ചു. കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതവും സലീം കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.