വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും

കൊടിയത്തൂർ: സീതി സാഹിബ് കൾചറൽ സൻെററിന്റെ 40ാം വാർഷികത്തോടനുബന്ധിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററുമായി സഹകരിച്ച് വൃക്കരോഗ നിർണയ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.സി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ജബ്ബാർ ഹാജി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത്, അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ശിഹാബ് മാട്ടുമുറി, കലങ്ങോട്ട് ഹസ്സൻകുട്ടി, വി.എ. റഷീദ്, സി.പി. അസീസ്, എൻ. നൗഷീർ തുടങ്ങിയവർ സംസാരിച്ചു. ഇരുനൂറിലധികം പേർ പരിശോധനക്ക് വിധേയരായി. kdr3 സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.