സ്കൂൾ ഓഫിസ് കെട്ടിട ഉദ്ഘാടനം

പെരുമണ്ണ: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പ്രവൃത്തി പൂർത്തീകരിച്ച പെരുമണ്ണ ഇ.എം.എസ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഫിസ് കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ അധ്യക്ഷത വഹിച്ചു. ഷാജി പുത്തലത്ത്, എൻ.എം. വിമല, എം.എ. പ്രതീഷ്, കെ. അജിത, കെ.കെ. ഷമീർ, സുഗതകുമാരി, വി.പി. ശ്യാംകുമാർ, എം.എ. പ്രഭാകരൻ, വി.പി. മുഹമ്മദ്, എ.കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ മല്ലിശ്ശേരി സ്വാഗതവും ഇ. വൽസരാജൻ നന്ദിയും പറഞ്ഞു. പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർ സെക്കൻഡറി ഓഫിസ് കെട്ടിട ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.