ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി ചരിത്രനന്മകളുടെ വീണ്ടെടുപ്പാണെന്ന് കൈതപ്രം

വടകര: വെറുപ്പും വിദ്വേഷവും യുദ്ധവുംകൊണ്ട് കലുഷിതമായ ദാമോദരൻ നമ്പൂതിരി. ഓർക്കാട്ടേരി തില്ലേരി ഗോവിന്ദൻ രചിച്ച 'ദേശപ്പെരുമ ഏറാമലയുടെ ചരിത്രവഴികൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ നിറഞ്ഞ ചരിത്രമുഹൂർത്തങ്ങളാൽ സമ്പന്നമായ ഏറാമലയുടെ ചരിത്രത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുക വഴി ഗ്രന്ഥകാരൻ മഹത്തായ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു. ഓർക്കാട്ടേരി വി.കെ.കെ നമ്പ്യാർ സ്മാരക കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള പുസ്തകം ഏറ്റുവാങ്ങി. കെ.കെ. രമ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ കൈതപ്രത്തിന് ഉപഹാരം നൽകി. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കണ്ണോത്ത് കൃഷ്ണൻ പുസ്തകപരിചയവും നിർവഹിച്ചു. എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ബി.കെ. തിരുവോത്തിനെ മുൻ മന്ത്രി സി.കെ. നാണു ആദരിച്ചു. ഗ്രന്ഥകർത്താവ് തില്ലേരിക്ക് മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥ് ഉപഹാരം നൽകി. നോവലിസ്റ്റ് ഇ.വി. ശ്രീധരൻ, കെ. ദീപ്രാജ്, എം.കെ. ഭാസ്കരൻ, എൻ. വേണു, പി.പി. രാജൻ എന്നിവർ സംസാരിച്ചു. വടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ സ്വാഗതവും പി.പി.കെ. രാജൻ നന്ദിയും പറഞ്ഞു. ഓർക്കാട്ടേരി തില്ലേരി ഗോവിന്ദൻ രചിച്ച 'ദേശപ്പെരുമ ഏറാമലയുടെ ചരിത്രവഴികൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.