വടകര: മടപ്പള്ളി കോളജിലെ പുതിയ ലൈബ്രറി സമുച്ചയത്തിന്റെ പ്രധാന ഹാളിൽ വിദ്യാർഥികളെ വരവേൽക്കുന്നത് ഡാം ഓഫ് ലെറ്റേഴ്സ് പെയിന്റിങ്. വിഖ്യാത പോളിഷ് ചിത്രകാരനും സർ റിയലിസത്തിന്റെ വക്താവുമായ ജാക്ക് യർക്കയുടെ ഡാം ഓഫ് ബൈബിൾ എന്ന ലോക പ്രശസ്ത ചിത്രത്തിന്റെ സ്വതന്ത്ര ആവിഷ്കാരമായാണ് ചിത്രം ഒരുക്കിയത്. വിവിധ ഭാഷാ അക്ഷരങ്ങളെയും മനോഹരമായ പ്രകൃതിയെയും ശാസ്ത്രത്തെയും കോർത്തിണക്കിയാണ് ഡാം ഓഫ് ലെറ്റേഴ്സ് പൂർത്തീകരിച്ചത്. ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പെയിന്റിങ് കോളജിന് സമർപ്പിച്ചു. മടപ്പള്ളി കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ എം.ജി.സി.എ യു.എ.ഇ ചാപ്റ്ററാണ് മാച്ചിനാരികുന്നിന്റെ ഗൃഹാതുരസ്മരണയിൽ പുതുതലമുറക്കായ് ചിത്രം സംഭാവന ചെയ്തത്. കോഴിക്കോട് ഗർണിക ആർട്ട് ഗാലറിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. അസോസിയേഷൻ ഭാരവാഹികളും പൂർവ വിദ്യാർഥികളായ നവാസ് രയരോത്ത്, മുസ്തഫ മുട്ടുങ്ങൾ, റമൽ, മഞ്ജുള രാജീവ്, ശ്രീജിത്ത് എന്നിവരാണ് ഏകോപനം നിർവഹിച്ചത്. ചിത്രം മടപ്പള്ളി ഗവ. കോളജ് ലൈബ്രറിക്ക് ഡാം ഓഫ് ലെറ്റേഴ്സ് പെയിന്റിങ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സമർപ്പിക്കുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.