നാദാപുരം: വിദ്യാഭ്യാസ വകുപ്പ് കിഫ്ബി മുഖേന മൂന്നുകോടി ചെലവിൽ കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിനുവേണ്ടി നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ശിലാഫലകം അനാച്ഛാദനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിക്കും. കെ. മുരളീധരൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. യു.എൻ.സി.സി.എസ് ആണ് കെട്ടിട നിർമാണ പ്രവൃത്തി നടത്തിയത്. നേരത്തേ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവിൽ കെട്ടിടവും ഗേറ്റും നിർമിച്ചിട്ടുണ്ട്. പടം: CL K Z Ndm 2 ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കല്ലാച്ചി ഗവ. ഹൈസ്കൂൾ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.